പാട്ട് കേള്‍ക്കാം
2009 ജൂൺ 14, ഞായറാഴ്‌ച
ഓസ്കാര്‍ ലഭിച്ചത്ത്തിന്റെ സന്തോഷം നാം ഇന്ത്യക്കാര്‍ വേണ്ടുവോളം ആഘോഷിച്ചു. എന്നാല്‍ ഒരു ഇന്ത്യക്കാരന് അഭിമാനിക്കാന്‍ 'സ്ല്ലം ഡോഗ്' എന്ത് നല്‍കുന്നുവെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു! ആ പ്രയോഗം തന്നെ ഒര് തരാം അപമാനിക്കലാണ്! ഒരു വന്‍ ശക്തിയായി ഇന്ത്യ വളര്നു വരുന്ന കാല ഘട്ടമാണിത്. സിനിമയിലെ പല രണ്ഗങ്ങളും അനാവശ്യവും അതിശയോക്തി കലര്ന്നതുമാണ്. ഉദഹരണം നായക ബാലന്‍ അമിതാഭിനെ കാണാനുള്ള കൊതിയില് കക്കൂസ് കുഴിയിലേക്ക് ചാടുന്നതും ദേഹമാസകലം മലവുമായി ഓടോഗ്രഫിനെതുന്നതും! സാധാരണ ഗതിയില്‍ സംഭവിക്കാന്‍ സാധ്യതയില്ലാത്ത ഈ രംഗം ബോധപൂര്‍വം സൃഷ്ടിച്ചതാണെന്ന് പറയാതെ വയ്യ. ആസ്ത്രേലിയയില്‍ നിന്ന്നുള്ള എന്റെ സുഹൃത്ത് പറഞ്ഞത് ആസ്ത്രേലിയന്‍ കൂടുകാരോടൊപ്പം സിനിമ കാണാന്‍ പോയി നാണം കെട്ടു എന്നാണ്! ഈ സിനിമ ഇവിടെ ഗള്‍ഫില്‍ വരരുതേ എന്നാണ് ഞങ്ങള്‍ ഇന്ത്യക്കാരുടെ പ്രാര്‍ഥനയും! ചെറിപ്രധേശങ്ങളെ കുറിച്ചും അവരുടെ ജീവിതത്തെ കുറിച്ചും ഡോകുമെന്ടരിയവാം, പക്ഷെ സിനിമ പിടിച്ചു ലോകമാസകലം പ്രദര്‍ശിപ്പിച്ചു ഇന്ത്യക്കാരന്റെ അഭിമാനം ക്ഷതപെടുതാന്‍ ഡാനി ബോയലിനെ അനുവദിക്കരുതായിരുന്നു! 'ഏറെ വിവാദമായ 'സ്ലം ഡോഗ്' എന്നാ പ്രയോഗം പോലും അതിര് കടന്നത് തന്നെ! ഒരിന്ദ്യക്കാര്നെ 'പട്ടി' എന്ന് വിളിച്ചു ആ സിനിമ ഓസ്കാര്‍ നേടിയതില്‍ അത്ഭുതമില്ല, കാരണം അവാര്‍ഡ് തീരുമാനിക്കുന്നത് അമേരിക്കയിലിരിക്കുന്ന ഓസ്കാര്‍ അക്കാദമി ആണല്ലോ! 'സ്ലം ബോയ് മില്ലിയനയര്‍' എന്നാ മാന്യവും കഥ പാത്രത്തിന്റെ പ്രയത്തോടെ ഏറെ നീതി പുലര്‍ത്തുന്നതുമായ പേര് എന്ത് കൊണ്ട് സ്വീകരിച്ചില്ല എന്നാ ഒരിന്ത്യക്കാരന്റെ സാമാന്യ ചോദ്യം ഉത്തരം കിട്ടാതെ നില്‍ക്കുന്നു. ഒന്നേ പറയാനുള്ളൂ, അമേരിക്കയില്‍ ഇത്തരം കുറെ ചേരികള്‍ ഉണ്ടെന്നു ഊഹിക്കുക, നമ്മുടെ 'ബോളിവുഡ്' ടീം അതിനെ കുറിച്ച് ഒരു സിനിമ പിടിക്കാനായി അമേരികയിലേക്ക് പോയാല്‍ അതിന്റെ പരിണതി, ഒന്നുകില്‍ അവിടുത്തെ ഗവാന്‍ മെന്റ് അതിനു അനുവാദം നല്‍കുകയില്ല, അല്ലെങ്കില്‍ നാടുകാര്‍ തല്ലിയൊടിക്കും തീര്‍ച്ച!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ