പ്രണയ നിരാശ മൂലം ഷാര്‍ജയില്‍ ഒരു യുവാവ് കാമുകിയുടെ വീടിനു മുമ്പില്‍ സ്വയം തീകൊളുത്തി ആത്മഹത്യ ചെയ്തത് ഏതാനും ദിവസങ്ങള്ക്ക് മുമ്പാണ്. കച്ചവടത്തില്‍ ഏറ്റ പരാജയവും അതു മൂലമുണ്ടായ കടക്കെണീയും മൂലം നിരാശ പൂണ്ട മറ്റൊരാള്‍ ജീവനൊടുക്കാനുള്ള ശ്രമം നടത്തി. അയാള്‍ മരിചെന്ന് കരുതി ബാക്കിയുള്ളവരും ആത്മഹത്യ ചെയ്തു. കഴിഞ്ഞയാഴ്ചച ദുബായില്‍ നടന്നത്ാണിത്. അയാള്‍ മരീച്ചിരുന്നില്ല.
ലോകത്ത് മൊത്തം നടക്കുന്ന മരണങ്ങളുടെ ഏറ്റവും വലിയ പത്താമത്തെ കാരണമത്രേ ആത്മഹത്യ. കടുത്ത മാനസിക പ്രയാസങ്ങള്‍ ഒരാളുടെ മനസിന്റെ താളം തെറ്തിക്കുമ്പോഴാണ് പലപ്പോഴും അയാള്‍ ആത്മഹത്യയില്‍ അഭയം തേടുന്നത്. മദ്യം, മയക്കു മരുന്ന്, സാമ്പത്തിക കുരുക്കുകള്‍ എന്നിവയില്‍ അകപ്പെട്ടവരും സ്വയം ജീവനൊടുക്കുന്ന പ്രവണത കണ്ടു വരുന്നു.
സമ്പത്തും സുഖ സൌകര്യങ്ങളും പൂര്‍ണ്ണ മനശാന്തി പ്രദാനം ചെയ്യുന്ന ഒന്നായിരുന്നുവെങ്കില്‍ ലോകത്ത് അറിയപ്പെട്ട പല മഹാന്മാരും ആത്മഹത്യയെ കുറിച്ചു ചിന്തിക്കുകയോ അതില്‍ അഭയം തേടുകയോ ചെയ്യുമായിരുന്നില്ല. മറിച്ച് സമ്പത്തും ജീവിത സൌകര്യങ്ങളും കൂടുതല്‍ അസ്വസ്ഥതകളിലേക്ക് ജീവിതത്തെ കൊണ്ടെത്തിക്കുകയാണ് ചെയ്യുക.
ആത്മഹത്യ ചെയ്യുന്നവരില്‍ ഭൂരിഭാഗവും സമ്പന്ന വിഭാഗത്തില്‍ പെടുന്നവരോ മധ്യ വര്ഗഅക്കാരോ ആണെന്ന് കാണാം. അന്നന്നേക്കുള്ള വരുമാനം അന്നന്നു തന്നെ കണ്ടെത്തുന്ന കൂലിപ്പണിക്കാരോ നാട്ടില്‍ ബസുകളില്‍ കയറി ഇറങ്ങി പുസ്തകവും പേനയും വില്കുനന്നവരോ അനുഭവിക്കുന്ന സ്വാതന്ത്ര്യവും മനശാന്തിയും ഒരു പക്ഷേ ഉന്നത ബിരുദ ധാരികളോ ഉയര്ന്നം വരുമാനക്കാരോ അനുഭവിക്കുന്നുണ്ടാവില്ല.
എന്തു കൊണ്ട് ഒരാള്‍ ആത്മഹത്യ ചെയ്യുന്നു എന്നു പലപ്പോഴും ചിന്തിച്ചിടുണ്ട്. ജീവിതം സുഖ:ദുഖ സമ്മിശ്രമല്ലേ? പിന്നെന്ത്ിനീ ഒളിച്ചോട്ടം, എന്തിനീ ഭീരുത്വം? ചിലര്‍ സ്വന്തം കുടുംബത്തെ മുഴുവന്‍ ക്രൂരമായി കൊല ചെയ്ത് ജീവിതം അവസാനിപ്പിക്കുന്നു. ജീവിതം ഈ ഭൌതിക ലോകത്തോടെ അവസാനിക്കുന്നുവെന്ന തെറ്റായ ചിന്തയാണു ഒരാളെ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്ന് തോന്നുന്നു. "എല്ലാം അവസാനിപ്പിക്കും ഞാന്‍" എന്ന പ്രയോഗം ഇവരുടെ വാകുകളില്‍ കാണാം. യഥാര്ഥ്ത്തില്‍ അബദ്ധ ജടിലമായ ഒരു ചിന്തയാണിത്.
ദൈവത്തിലും പാരലോക ജീവിതത്തിലും വിശ്വാസമുള്ളവര്‍ ആത്ചത്യയെ കുറിച്ചു ചിന്തിയ്ക്കാറില്ല എന്നതാണു അനുഭവങ്ങള്‍ തെളിയിക്കുന്നത്. അതു കൊണ്ട് തന്നെ ദൈവ വിശ്വാസികള്‍ ഇത്തരം നിരാശകളെ ഒരു പരീക്ഷണമായി വിലയിരുത്തുകയും അതില്‍ നിന്ന് കരകയറാനുള്ള മാര്ഗടങ്ങള്‍ അന്വേഷിക്കുകയും അതില്‍ അവര്‍ വിജയം വരിക്കുകയും ചെയ്യുന്നു.
കേരളം കണ്ട ഏറ്റവും വലിയ നിരീശ്വര വാദിയായിരുന്ന പവനന്റെ സഹധര്മിനനീ പാര്‍വതി അദ്ദേഹത്തിന്റെ മരണ ശേഷം അനുഭവിച്ച കടുത്ത നിരാശയും ഏകാന്തതതയും വായനക്കാരുമായി പങ്കു വെക്കുന്നുണ്ട്. റഷ്യന്‍ വിപ്ലവകാരിയായ ലെനിന്‍ രോഗ ശയ്യയിലായിരിക്കെ സഖാവ് സ്റ്റാലിനയച്ച കത്തിലെ വാക്കുകള്‍ ഇങ്ങനെ: " ശരീരം തളര്ന്നു കഴിഞ്ഞു. ഇനി സംസാര ശേഷി കൂടി നശിചാല്‍ ഞാന്‍ വിഷം കഴിച്ചു ആത്മഹത്യ ചെയ്യും.".
കാലം കണ്ട മഹാനായ ദാര്‍ശനികന്‍ കാറല്‍ മാര്ക്സും തന്റെ പ്രിയ പുത്രന്ടെ മരണത്തില്‍ ഉണ്ടായ കടുത്ത ദുഖം തന്റെ അടുത്ത സുഹൃത്തായ ഏന്‌ഗല്സുമായി പങ്കുവെക്കുന്നു.
ആധുനിക മനശാസ്ത്രത്തിന്റെ പിതാവായ സിഗ്മെന്റ്ര ഫ്രോയിടും അര്ബുദ രോഗം സഹിക്കാ വയ്യാതെ സ്വയം മരണത്തെ പുല്കുകയാണ് ചെയ്തത്. അദ്ദേഹത്തിന്റെ വൈദ്യന്‍ മാരകമായ തോതില്‍ മൊര്ഫിരന്‍ കുത്തി വെച്ചു ഫ്രോയിടിന്റെ അഭിലാഷം പൂര്ത്തീരകരിച്ചു കൊടുക്കുകയായിരുന്നു.
നല്ല നാളെയെ കുറിച്ച ശുഭ പ്രതീക്ഷയാണ് ഒരു മനുഷ്യനെ മുന്നോട്ട് നയിക്കുന്നത്. ദൈവ വിശ്വാസികള്ക്ക്ത പ്രചോദനമെകുന്നതും അതു തന്നെ. സെമിത്തിക് മതങ്ങളില്‍ ആത്മഹത്യ വന്‍ പാപമാണ്. ഇസ്ലാമില്‍ ആത്മഹത്യ നിഷിധമാണ്. ജന്മം നല്കിിയ സ്രഷ്ടാവിനാണ് അതു തിരിചെട്ക്കാനുള്ള അധികാരം എന്ന അടിസ്ഥാനത്തിലാണിത്. മാത്രമല്ല, ജീവിതത്തില്‍ പരീക്ഷിക്കപ്പെടുമ്പോള്‍ ക്ഷമിക്കുന്നവര്ക്കാദണ് സന്തോഷ വാര്ത്തനയുള്ളത് എന്നും ഇസ്ലാം പടിപ്പിക്കുന്നു. (ഖുര്‍ആന്‍ 2:155-157)
അഹിംസയില്‍ വിശ്വസിക്കുന്ന ഹൈന്ദവതയിലും ആത്മഹത്യ ഹിംസയാണ്. എന്നാല്‍ "പ്രയോപാവേസ" എന്ന മറ്റൊരു മരണ രീതി അതില്‍ ഉള്ളതായി മനസിലായിടുണ്ട്. മരണം വരെ വെള്ളം മാത്രം കുടിച്ചു ഉപവസിക്കുന്ന രീതിയാണിത്. കാര്മ ലോകത്തെ ദൌത്യം പൂര്ത്തി യാക്കിയവര്ക്ക്ര മാത്രമേ അതിനു അനുവാദമ്ള്ളൂവെന്നതാണു സിദ്ധാന്തം. 2001 ല്‍ കാലിഫോര്ണികയയില്‍ ഒരു ഹിന്ദു സന്യാസി (സത് ഗുരു ശിവായ സുബ്ര മൂനിയ സ്വാമി) ഇവ്വിധം മരണം വരിച്ചതായി വായിച്ചിടുണ്ട്.
മരണത്ിനപ്പുറം ശൂന്യതയാണെന്ന് വിശ്വസിക്കുന്നവര്‍ ജീവിതത്തില്‍ കടുത്ത നിരാശ അനുഭവിക്കുന്നതായി ചരിത്രവും വാര്ത്ത്മാന കാലവും നമ്മോട് പറയുന്നു. പാര്വുതി പവനന്റെ വാക്കുകള്‍ അതാണു പറയുന്നത്.
ധീരാനായ സ്വാതന്ത്ര്യ പോരാളി ശ്രീ ഭഗത്സിംഗ് കൊലക്കയറു കാത്തു കിടക്കുമ്പോള്‍ താന്‍ വിശ്വാസിയായിരുന്നെങ്കില്‍ എന്ന് പറഞ്ഞു പോയിട്ടുണ്ട്. കേരളത്തിലെ ചില സാഹിത്യ കാരിലും വിശ്വാസികളുടെ ഈ മാനോദാര്ഡ്യം സ്വാധീനം ചെലുത്ിയിടുണ്ട്.
പല ആത്‌മഹത്യകളും നമുക്ക് ഒഴിവാക്കമായിരുന്നു. ഒന്നു മനസ്സ് തുറന്നു സംസാരിക്കാന്‍ നാം ചെവി കൊടുത്തിരുന്നുവെങ്കില്‍. ഒന്നു നോക്കി പുഞ്ചിരിച്ചിരുന്ന്വെങ്കില്‍, ഒരു നല്ല വാക്ക് പറഞ്ഞിരുന്നുവെങ്കില്‍. കുടുമ്പിനികളുടെ ആത്മഹത്യയും ഇവ്വിധം ഒറ്റയാക്കപ്പെടുന്ന സാഹചര്യങ്ങളില്‍ നിന്നാണ് രൂപം കൊള്ളുന്നത്. കുടിച്ചു പൂസായി തെറിയഭിഷേകവുമായി വരുന്ന "പ്രിയപ്പെട്ടവന്റെ" മര്ദനത്തില്‍ നിന്ന് മോചനം ലഭിക്കാന്‍ അകാലത്തില്‍ ജീവിതത്തിന്റെ തിരശീല വലിച്ചു താഴ്ത്തിയവരും ധാരാളം. മദ്യം സകല തിന്മകളുടെയും മാതാവ് എന്ന മഹദ്വചനം എത്ര നേര്!
1 അഭിപ്രായം:
മനസ്സു തുറക്കാനുള്ള ഇടങ്ങളാണ് നമുക്ക് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. ഇടുക്കങ്ങളില്‍ ആത്മഹത്യകള്‍ വര്‍ദ്ധിക്കുന്നു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ