"..നിങ്ങള്‍ അല്ലാഹുവിനെ നിഷേധിക്കുന്നതെങ്ങനെ? നിര്‍ജീവരായിരുന്ന നിങ്ങള്‍ക്കവന്‍ ജീവന്‍ തന്നു. പിന്നീട് അവന്‍തന്നെ നിങ്ങളെ മരിപ്പിക്കുകയും പിന്നേയും ജീവിപ്പിക്കുകയും ചെയ്യുന്നു. അനന്തരം അവങ്കലേക്കുതന്നെ നിങ്ങള്‍ തിരിച്ചയക്കപ്പെടുന്നതുമാകുന്നു. ഭുവനത്തിലുള്ളതെല്ലാം നിങ്ങള്‍ക്കുവേണ്ടി സൃഷ്ടിച്ചുവച്ചത് അവനാകുന്നു. എന്നിട്ടവന്‍ ഉപരിലോകത്തിലേക്ക് തിരിഞ്ഞു. അതിനെ സപ്തവാനങ്ങളായി സംവിധാനിച്ചു. അവന്‍ സര്‍വസംഭവങ്ങളും അറിയുന്നവനത്രെ.." (2: 28-29)
Notes: ഈ വാക്യത്തില്‍ രണ്ടു പ്രധാന യാഥാര്‍ഥ്യങ്ങള്‍ ഉദ്ബോധിപ്പിക്കപ്പെട്ടിരിക്കുന്നു. ഒന്ന്, യാതൊന്നും മറഞ്ഞുനില്‍ക്കാതെ നിങ്ങളുടെ എല്ലാ ചലനങ്ങളും സൂക്ഷ്മമായി അറിയുന്നവനായ അല്ലാഹുവിനെതിരില്‍ നിഷേധത്തിന്റെയും നിയമലംഘനത്തിന്റെയും നയം കൈക്കൊള്ളുവാന്‍ നിങ്ങളെങ്ങനെയാണ് ധൈര്യപ്പെടുന്നത്? രണ്ട്, സമസ്ത യാഥാര്‍ഥ്യങ്ങളും അറിയുന്ന, ജ്ഞാനത്തിന്റെ ഉറവിടമായ അല്ലാഹുവില്‍ നിന്ന് മുഖംതിരിച്ചതുകൊണ്ട് നിങ്ങള്‍ അജ്ഞതാന്ധകാരങ്ങളില്‍ അലഞ്ഞുതിരിയുകയല്ലാതെ മറ്റെന്തു പ്രയോജനമാണുള്ളത്? അവനല്ലാതെ ജ്ഞാനത്തിനു മറ്റൊരുറവിടമില്ലെങ്കില്‍, ജീവിതമാര്‍ഗം വ്യക്തമായി കാണിച്ചുതരുന്ന പ്രകാശം അവങ്കല്‍നിന്നല്ലാതെ ലഭിക്കുക സാധ്യമല്ലെങ്കില്‍ പിന്നെ അവനില്‍ നിന്നു പിന്തിരിഞ്ഞുകളയുന്നതില്‍ എന്തു ലാഭമാണ് നിങ്ങള്‍ കാണുന്നത്?
1 അഭിപ്രായം:
true..
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ