പാട്ട് കേള്‍ക്കാം

To listen you must install Flash Player.

2009 ജൂൺ 21, ഞായറാഴ്‌ച

ശ്രുതിയുടെ വിജയം

കേരള മജ്ലിസ് പൊതു പരീക്ഷയില്‍ ശ്രുതി കെ രവീന്ദ്രന് തിളക്കമാര്‍ന്ന വിജയം എന്ന് വാര്‍ത്ത‍. കൊടിയത്തൂര്‍ 'വാദി രഹമ' (കാരുണ്യത്തിന്റെ താഴ്വര) ഇംഗ്ലീഷ് സ്ക്കൂളിലെ എട്ടാം ക്ലാസ്സ്‌ വിദ്യാര്‍ത്ഥിനിയാണ് ശ്രുതി. നന്നായി ഖുര്‍ആന്‍ പാരായണം ചെയ്യുകയും അറബി എഴുതുകയും ചെയ്യും ഈ കൊച്ചു മിടുക്കി. കഴിഞ്ഞ വര്‍ഷം ഇതേ സ്ക്കൂളിലെ ആശയും ഇത് പോലെ ഉന്നത വിജയം കരസ്ഥമാക്കിയിരുന്നു. ഇങ്ങ് അറബി നാട്ടില്‍ അമുസ്ലിം കുട്ടികള്‍ അറബി പഠിക്കുന്നത് നിര്‍ബന്ധമാകിയപ്പോള്‍ പാട് പെടുന്നത് രക്ഷിതാക്കളാണ്. വാക്കുകള്‍ പറഞ്ഞു കൊടുക്കാന്‍ കഴിയാതെ അവര്‍ കുഴയുന്നു. കേരളത്തില്‍ നിന്നുള്ള അറബി പഠിച്ചവര്‍ ഇത്തരം കുട്ടികള്‍ക് ട്യൂഷന്‍ നല്‍കുന്നുണ്ട്. പുറമേ സംശയ നിവാരണത്തിന് രക്ഷിതാക്കള്‍ ജോലിസ്ഥലത്തെ മുസ്ലിം സഹ പ്രവര്‍ത്തകരെ സമീപിക്കുന്നു. നാട്ടിലായാലും അറബി നാട്ടിലായാലും അമുസ്ലിം സഹോദരങ്ങള്‍ അറബി ഭാഷയോടുള്ള അകല്‍ച്ച മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. നമ്മുടെ നാടിനെ ദശകങ്ങളോളം കിരാതമായി അടക്കി ഭരിച്ച വെള്ളകാരുടെ ആംഗലേയ ഭാഷ എത്ര ആവേശത്തോടെ യാണ് നാം വാരിപുനര്‍ണ്നത്! കേരളത്തിലെ ഗ്രാമങ്ങളുടെ വിശപ്പ്‌ മാറ്റിയ നല്ലവരായ അറബികളുടെ ഭാഷ നാം പഠിക്കതിരികുന്നതില്‍ ന്യായമെന്താനുള്ളത്! മാത്രമല്ല അറബി പഠിക്കുക വഴി ലോക സ്രഷ്ടാവിന്റെ മുഴുവന്‍ മനുഷ്യര്‍ക്കുമുള്ള സന്ദേശം (ഖുര്‍ആന്‍) മനസിലാകാനും അത് വഴിയൊരുക്കും. കേരളത്തിലെ മദ്രസകളില്‍ ഇനി ഒരുപാട്‌ ശ്രുതിയും, ആശയും അറബിയും ഖുറാനും പഠിക്കാനെത്തട്ടെ!

2 അഭിപ്രായങ്ങൾ:

Mohamed പറഞ്ഞു...

കൊള്ളാം. നന്നായി...
ബ്ലോഗുള്ള വിവരം ഇപ്പഴാ അറിഞ്ഞത്‌. ഫേസ്‌ പേജ്‌ ഒന്നു ഭംഗി കൂട്ടുകയൊക്കെ ആവാം

Unknown പറഞ്ഞു...

ശ്രുതിയുടെ വിജയം എല്ലാവര്ക്കും ഒരു മാതൃകയാവട്ടെ… അറബി, മുസ്ലിം സമുദായത്തിന്റെ കുത്തകയല്ല എന്ന കാര്യം എല്ലാവരും മനസ്സിലാക്കട്ടെ...