അനുഭവം
ഒരു ശനിയാഴ്ച അവധി ദിവസം ഷാര്ജയിലെ ശര്‍ഖില്‍ നിന്ന് രോളയിലെക് പോകാന്‍ വണ്ടിയെടുത്തു പ്രധാന നിരത്തിലേക് പ്രവേശിക്കാന്‍ കാത്തു നില്കവേ സുദാനിയെന്നു കാഴ്ചയില്‍ തോന്നിക്കുന്ന മധ്യവയസു കഴിഞ്ഞ ഒരു കറുത്ത മനുഷ്യന് എന്നെ സമീപിച്ചു. ശുദ്ധ അറബിയില്‍ വളരെ ബഹുമാന പൂര്വ്വം അദ്ദേഹം തനിക്കു ഒരു ലിഫ്റ്റ് വേണമെന്നും നടക്കാന്‍ വയ്യെന്നും അറിയിച്ചു. സാധാരണ ഗതിയില്‍ അപരിചിതര്്ക്ക് ലിഫ്റ്റ് കൊടുകാത്ത ഞാന്‍ അയാളോട് വണ്ടിയില്‍ കയറാന്‍ ആവശ്യപെട്ടു. സന്തോഷ പൂര്വ്വം അയാള്‍ വണ്ടിയില്‍ കയറി. വണ്ടി മെല്ലെ മുന്പോട്ടു എടുക്കുന്നതിനിടയില്‍ ഞാന്‍ അയാളോട് ചോദിച്ചു, "അന്ത്ത സുദാനി? " പുഞ്ചിരിയോടെ അയാള്‍ പറഞ്ഞു "ലാ, അന മിന് കേരല..... കാസര്കോട്.. മലപുറം.. കുറ്റിപ്പുറം...തൃശൂര്‍....അയാള്‍ തുടര്‍ന്നു. അവശതക്കിടയിലും അയാളുടെ നര്‍മ ബോധം എന്നില്‍ അല്പം ജിഞസയുനര്ത്തി. കൂടുതല്‍ ചോദിച്ചപ്പോള്‍ താന്‍ സോമാലി ആണെന്നും മലയാളികള്‍ വളരെ നല്ലവരാനെന്നും അയാള്‍ പറഞ്ഞു നിര്ത്തി. മലയാളികളുമായുള്ള അയാളുടെ അടുപ്പവും അനുഭവങളും അയാളുടെ വാക്കുകളില്‍ നിറഞ്ഞു നിന്നു. ഇന്ത്യക്കാരുടെ ഇവിടുത്തെ സാന്നിധ്യം വളരെ വലുതാണെന്നും ഒരു വേള എല്ലാ ഇന്തിയക്കാരും നാടിലെക് തിരിച്ചു പോയാല് ഈ നാട് പിന്നെ നില നില്കില്ലെന്നും എന്നാല് ആ ബോധം ഇവിടെത്തെ സ്വദേശികളില്‍ പുതിയ തലമുറക്കില്ലെന്നും അയാള്‍ പരിഭവം പറഞ്ഞു. ഒരല്പം ഗമയോടെ ഞാന്‍ എന്റെ നിസ്സാന്‍ സണ്ണി 80 സ്പീഡില്‍ രോളയിലേക്ക് പായിച്ചു. ദുബയിലെകാന് പോകേണ്ടതെന്നും അവിടെ ട്രന്സ്ലാടോര്‍ ആയി ജോലി ചെയ്യുകയാണെന്നും നല്ല സ്ഫുടമായ ഇംഗ്ലീഷില്‍ അയാള്‍ പറഞ്ഞപ്പോള്‍ അയാളോട് കൂടുതല്‍ ബഹുമാനം തോന്നി. കാഴ്ചയില്‍ മുഷിപ്പ് തോന്നിക്കുന്ന ഈ മനുഷ്യന് വിദ്യ സമ്പന്നനും സമൂഹങ്ങളെ സത്യസന്ധമായി വിലയിരുത്തുന്ന അയാളുടെ പ്രകൃതവും എന്നെ ആശ്ച്ചര്യപ്പെടുതാതിരുന്നില്ല. അടുത്തറിയുമ്പോള്‍ മാത്രമാണല്ലോ മനുഷ്യരുടെ മഹത്വം തിരിച്ചറിയുന്നതെന്ന ചിന്ത എന്നെ അല്പ നേരം മൌനിയാകി. എവിടെയോ വായിച്ച ഒരു ആപ്ത വാക്യം എന്റെ ഓര്‍മയില്‍ കടന്നു വന്നു. "don’t judge a person by his clothes”.
റോളയില്‍ നിന്നും അല്പം ദൂരെ ദുബൈയിലേകുള്ള ബസ് സ്റ്റാന്‍ഡില്‍ വണ്ടിയെത്തി. ഒരുപാട് പ്രാര്‍ത്ഥനകള്‍ നേര്‍ന്നു കൊണ്ട് നന്ദിയോടെ അയാള്‍ വടി കുത്തി ബസിനടുതെക്ക് നടന്നു. ഒരു സല്കര്മം ചെയ്ത ചാരിതാര്ത്യത്തോടെ ഞാന്‍ ഡോര്‍ അടച്ചു. അപ്പോഴേക്കും അയാളുടെ മുഷിഞ്ഞ വസ്ത്രത്തില്‍ നിന്നുള്ള വിയര്പിന്റെ ഗന്ധം കാറില്‍ പരന്നു കഴിഞ്ഞിരുന്നു.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ