പാട്ട് കേള്‍ക്കാം
2009 ജൂൺ 14, ഞായറാഴ്‌ച
കമല സുരയ്യ, മലയാള മനസ്സുകള്ക് വേണ്ടുവോളം സ്നേഹത്തിന്റെ പ്രഭ ചൊരിഞ്ഞ ആ വിശുദ്ധ താരകം പൊലിഞ്ഞിരിക്കുന്നു. വരികളിലെഴുതിയതോക്കെയും ഹൃദയത്തില്‍ കൊണ്ട് നടന്ന അപൂര്‍വ കവയത്രി ഇനി ഓര്മ മാത്രം. വര്‍ഷങ്ങല്ക് മുമ്പ് കടവന്ത്രയിലെ വീട്ടില്‍ നേരിട്ട് കാണാന്‍ ചെന്നപ്പോള്‍ സ്നേഹ പൂര്‍വമാണ് സ്വീകരിച്ചത്. അന്ന് മറ്റു സന്ദര്‍ശകരോന്നും ഇല്ലാതിരുന്നതിനാല്‍ തനിച്ചായിരുന്നു സംസാരിച്ചത്. തന്റെ പേര മകനോടെന്ന വാല്‍സല്യത്തോടെ അര മനികൂറോളം നിര്‍ത്താതെ സംസാരിച്ചു ആ വല്ല്യുമ്മ. ഇത്രയേറെ സ്നേഹം ചോരിഞ്ഞിട്ടും മതം മാറിയതിന്റെ പേരില്‍ അസഭ്യം നിറഞ്ഞ ഭീഷണി കത്തുകള്‍ പെണ്‍കുട്ടികളടക്കം അയച്ചതായി ഉമ്മ വെളിപ്പെടുത്തി. ദുഃതോടെയല്ലാതെ അത് കേള്‍ക്കാന്‍ കഴിഞ്ഞില്ല. ലോക പ്രശസ്തയായ ഒരു സാഹിത്യകാരി സ്വന്തം നാട്ടില്‍ വേണ്ടുവോളം സ്നേഹിക്കപ്പെട്ടിരുന്നോ എന്ന് സംശയമാണ്. മലയാളിയുടെ മനസിലോളിപ്പിച്ച സാംസ്കാരിക കാപട്യം തന്നെ അതിനു കാരണം. മാധവികുട്ടിയുടെ ആരാധകര്‍ കമല സുരയ്യയെ അവഗണിച്ച് കളഞ്ഞെന്കിലും ആ ജീവിത ഏറെ ധന്യമായിരുന്നു, തന്നിലെ സ്ത്രീയെ വേണ്ടുവോളം ആസ്വദിച്ചാണ് അവര്‍ പോയത്. വിധവ ശകുനപ്പിഴയാണെന്ന് സംമാതികാതിരിക്കാന്‍ മാത്രം ആര്‍ജവം കാണിച്ച ആ സ്ത്രീ രത്നം വിധവകളെ ആദരിക്കുന്നിടതെക്ക് കൂട് മാറി. ഒടുവില്‍ അല്ലാഹുവിന്റെ നല്ല ദാസിയായി, അവന്റെ അതിഥി യായി മുന്‍പേ കടന്നു പോയി. യാ അല്ലാഹ്, നിന്റെ പ്രേമികയെ നീ സ്വീകരിക്കേണമേ!
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ