പാട്ട് കേള്‍ക്കാം

To listen you must install Flash Player.

2009 ഓഗസ്റ്റ് 20, വ്യാഴാഴ്‌ച

ഇബ്നുസീന എന്ന ചരിത്ര വിസ്മയം

ബ്നുസീന എന്ന അത്യപൂര് വൈദ്യശാസ്ത്ര പ്രതിഭയുടെ സുന്ദര നാമം ഏറെ പേര്ക്കൊന്നു അറിഞ്ഞിരിക്കാന് വഴിയില്ല. പാശ്ചാത്യ ലോകം പേരിനെ "അവിസെന്ന" എന്നാണ് പ്രചരിപ്പിച്ചത്. അറബിയിലെ ഇബ്നുസീന എന്ന പേരിന്റെ ഹീബ്ര തത്ഭാവമാണ് "അവിന്സീന" എന്നത്. അത് പിന്നീട് ലാറ്റിന്ഭാഷയില്"അവിസെന്ന" യായി മാറി. 'ബുഖാറ' യില് (അന്ന് ഇറാന്റെ ഭാഗവും ഇന്ന് ഉസ്ബെകിസ്ഥാന്പ്രദേശവു ) A.D 980 ലാണ ഇബ്നുസീന ജനിച്ചത്‌. അഫ്ഘാനിസ്ഥാനിലെ ഉള്പ്രദേശമായ ബല്ഖ്ല് നിന്നാണ് അദ്ധേഹത്തിന്റ പിതാവ് അബ്ദുള്ള ബുഖാറയില്എത്തിയത്. മാതാവ് പേര്ഷ്യക്കാരിയായ സിതാര. കൊച്ചു പ്രായത്തില്തന്നെ ഒരസാധാരണ പ്രതിഭയായിരുന്നു ഇബ്നുസീന. പത്താം വയസില്ഖുറാന്പൂര്ണമായും ഹൃദിസ്തമാകിയ ബാലന്പതിനാറാമത്തെ വയസില്വൈദ്യ ശാസ്ത്രത്തിലും പ്രാവീണ്യം നേടി. വൈദ്യ ശാസ്ത്രം ബാലന് എളുപ്പം വഴങ്ങി. ഇബ്നുസീന യുടെ ചോദ്യങ്ങള്ക്ക് മുമ്പില്അധ്യാപകര്പതറിപ്പോയിരുന്നു. ഒടുവില്ശിഷ്യനില്നിന്ന് പല കാര്യങ്ങളും പഠിക്കേണ്ട 'ഗതികേടും' അവര്ക്കുണ്ടായി. ത്രിയേക സിദ്ധാന്തത്തിന്റെ ഏറ്റവും വലിയ വക്താവായ ലെ ക്ലാര്ക്ക്എന്ന ക്രിസ്ത്യന്പണ്ഡിതന്ഇബ്നുസീന യെ കുറിച്ച് പറയുന്നതിങ്ങനെ: "അദ്ദേഹം ബുദ്ധിയുടെ ഒരു അസാധാരണ പ്രതിഭാസമാണ്. ഇത്രമാത്രം പ്രതിഭയും ചടുലതയും പരപ്പും കലര് ഒരു ധിഷണ ഇത്രയും അസാധാരണവും അശ്രാന്തവുമായ പ്രയത്നത്തില്പ്രസരിച്ചു നിന്നത് പോലെ ഒരു ഉദാഹരണം ചരിതത്തില്ഒരിക്കലും ഉണ്ടായിട്ടില്ല."

"വൈദ്യന്മാരുടെ രാജകുമാരന്‍" എന്നത്അദ്ധേഹത്തിന്റെ അപര നാമങ്ങളില്ഒന്ന് മാത്രം. ബുഖാറയിലെ സുല്ത്താന്നൂഹ് രണ്ടാമന്ഇബ്നു മന്സൂര്ഗുരുതരമായ രോഗം ബാധിച്ചു കിടപ്പിലായി. രാജ്യത്തെ വിദഗ്ധരായ ഭിഷഗ്വരന്മാര്പരാജയപ്പെട്ടു. ഇബ്നുസീനയുടെ കഴിവുകള്കേട്ടറിഞ്ഞ കൊട്ടാര വൈദ്യന്മാര്സുല്ത്താന്ഇബ്നു മന്സൂറിനെ കാര്യം ധരിപ്പിച്ചു. നാടിനെ അത്ഭുതപ്പെടുത്തി കൊണ്ട് ഇബ്നുസീനയുടെ ചികിത്സയാല് സുല്ത്താന്റെ രോഗം ഭേദമായി. എന്തും പ്രതിഫലമായി നല്കാന്തുനിഞ്ഞ സുല്ത്താന്ഓടു അദ്ധേഹത്തിന്റെ ഗ്രന്ഥപ്പുരയില്പ്രവേശിക്കാനുള്ള അനുവാദം മാത്രമാണ് ഇബ്നുസീന ചോദിച്ചത്. അപൂര് ഗ്രന്ഥങ്ങളുടെ ശേഖര മുണ്ടായിരുന്ന ഗ്രന്ഥപ്പുരയില്പ്രവേശിക്കാന്ലഭിച്ച അവസരം ഇബ്നുസീനയുടെ ജീവിതത്തിലെ നാഴിക കല്ലായി. ഇബ്നു സീന പിന്നീട് രചിച്ച "ഖാനൂന്‍" എന്ന ഗ്രന്ഥം ദ്യ ശാസ്ത്ര രംഗത്തെ ക്ലാസ്സിക്ആയി അറിയപ്പെടുന്നു. നാനൂറോളം ഗ്രന്ഥങ്ങള്ഇബ്നുസീനയുടെ തൂലികയില്നിന്നു പിറന്നു വീണിട്ടുണ്ട്. വൈദ്യ ശാസ്ത്രവും തത്വ ചിന്തയുമായിരുന്നു ഏറെ താല്പര്യമുള്ള വിഷയങ്ങള്‍.

തത്വ ചിന്ത യില്അരിസ്ടോറ്റില് ആയിരുന്നു ഇബ്നുസീന യുടെ പ്രചോദനം. അതിനാല്തന്നെ തത്വ ശാസ്ത്രത്തില്'രണ്ടാം അരിസ്ടോറ്റില്' ആയിരുന്നു അദ്ദേഹം. അരിസ്ടോറ്റില്ന്റെ ചിന്തയിലെ ദൈവം അപൂര്ണനാണ്. എന്നാല്ഇബ്നുസീനയുടെ തത്വ ശാസ്ത്രം ദൈവത്തെ സൃഷ്ടി കര്ത്താവായി അംഗീകരിക്കുന്നു. "അനിവാര്യ-സംഭവ്യ ഉണ്മകള് (Possible & Necessary) എന്ന മൌലിക സങ്കല്പനങ്ങള്തത്വ ചിന്തയുടെ ചരിത്രത്തില്പുതിയതും അവിസെന്നക്ക് മാത്രം അവകാശപ്പെടാവുന്നതും ആണ്. ഗ്രീക്ക്ദര്ശനത്തില്തത്തുല്യമായൊരു സന്കല്പന്മില്ല" എന്ന ഡോക്ടര്ടെയ്ചര്വിലയിരുത്തുന്നു.

അദ്ധേഹത്തിന്റെ ശാസ്ത്ര സംഭാവനകള്കിടയറ്റതാണു. കണ്ണില്നിന്നുള്ള പ്രകാശം വസ്തുവില്പതിക്കുമ്പോഴാണ് വസ്തുവിനെ കാണുന്നതെന്ന അന്നത്തെ 'ശാസ്ത്രീയ വിശ്വാസം ഇബ്നുസീന ഖണ്ഡിച്ചു. വസ്തുവില്നിന്നുള്ള പ്രകശം കണ്ണില്പതിക്കുമ്പോഴാണ് വസ്തുവിനെ കാണുന്നതെന്ന് ഇബ്നുസീന വസ്തുതകളുടെ അടിസ്ഥാനത്തില്തെളിയിച്ചു.

ഇബ്നുസീനയുടെ ചികിത്സാ രീതി നൂതനമായിരുന്നു. മനസ്സിന്റെ ശാസ്ത്രീയ പഠനത്തിലൂടെ രോഗം കണ്ടെത്തി മരുന്ന് കുറിക്കുക! പല രോഗങ്ങള്ക്കും കാരണം മനസിന്റെ സംഘര്ഷമാണ് എന്ന് ഇബ്നുസീന മനസ്സിലാകി, അത് കൊണ്ട് തന്നെ രോഗിയെ ചികിത്സിക്കുമ്പോള് മനസ്സിനെ പഠിക്കണമെന്ന് അദ്ദേഹം നിഷ്കര്ഷിച്ചു. അദ്ധേഹത്തിന്റെ ചികിത്സയിലെ രസകരമായ ഒരു സംഭവം ഇങ്ങനെയാണ്. രോഗിയായ ഒരു യുവവിന ചിലര് ഇബ്നുസീനയുടെ പക്കല് ചികില്സക്ക് കൊണ്ട് വന്നു. അദ്ദേഹം ആദ്യമായി രോഗിയുടെ വീടും പരിസരങ്ങളെ കുറിച്ചും മനസിലാകി . അയല്വാസിയോടു യുവാവിന്റെ കാര്യങ്ങള്അന്വേഷിച്ചറിഞ്ഞു. അയാള്താമസിക്കുന്ന തെരുവിനെക്കുരിച്ചും അതിലെ വീടുകളെ കുറിച്ചും. ഒരു പ്രത്യേക തെരുവിന്റെ പേര് പരാമര്ശിച്ചപ്പോള് വാവിന്റെ നാഡിമിടിപ്പ് കൂടുന്നതായി ഇബ്നുസീന മനസിലാകി. ഒരു പ്രത്യേക വീടിനെ കുറിച്ച് പറഞ്ഞപ്പോള്രോഗിയുടെ നാഡിമിടിപ്പ് വീണ്ടു കൂടാന്തുടങ്ങി. അതിലെ അംഗങ്ങളില്ഒരു പ്രത്യേക പേര് പരാമര്ശിക്കപ്പെട്ടപ്പോള് നാഡിമിടിപ്പ് ക്രമാതീതമായി വര്ദ്ധിച്ചു. പരിശോധന അവിടെ നിര്ത്തി ഇബ്നുസീന മരുന്ന് കുറിച്ചു. പേര് പരാമര്ശിക്കപ്പെട്ട സുന്ദരിയായ പെണ്കുട്ടിയുമായി വിവാഹം! അയാള് പെണ്കുട്ടിയെ സ്നേഹിച്ചിരുന്നു. വിവാഹം നടന്നു അസുഖവും മാറി!

മറ്റൊരു സംഭവം ഇങ്ങനെ. കൈകള്ക്ക് തളര്വാദം പിടിപെട്ട ഒരു യുവതിയെ ഇബ്നുസീനയുടെ അടുത്ത് കൊണ്ടുവന്നു പരിശോധനയ്ക്ക്വിധേയമാക്കി. ഔഷധങ്ങള്ആവശ്യമില്ലെന്ന നിഗമനത്തില്ഇബ്നുസീന യുവതിയെ ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങുന്ന വലിയ സദസ്സിനു മുമ്പില്ഹാജരാക്കി. യാതൊരു മുന്നറിയിപ്പുമില്ലാതെ അദ്ദേഹ യുവതിയുടെ ശിരോവസ്ത്ര വലിച്ചു മാറ്റി. പെണ്കുട്ടിയെ അപമാനിച്ചെന്ന മട്ടില് സദസ്സ് രോഷം കൊള്ളവേ ചൂളിപ്പോയ പെണ്കുട്ടി പൊടുന്നനെ കൈകള്ഉയര്ത്തി വസ്ത്രം താഴ്ത്തി! പെണ്കുട്ടിയുടെ നിശ്ചലമായിരുന്ന കൈകള്ചലിച്ചത് കണ്ട സദസ്സിന്റെ രോഷം ഇബ്നുസീനയോടുള്ള ആദരവായി മാറി! മനസ്സിനെ പരിഗണിച്ചു കൊണ്ടുള്ള വൈകാരിക ചികിത്സാ രീതി ആധുനിക ഭിഷഗ്വരന്മാര് അടുത്ത കാലത്താണ് ചിന്തിച്ചു തുടങ്ങിയതെന്നോര്ക്കുമ്പോള്ഇബ്നുസീനയുടെ നൂറ്റാണ്ടുകള്ക്കു മുമ്പുള്ള ക്രാന്തദര്ശിത്വം ഏറെ പ്രസക്തിയുള്ളതാവുന്നു. ശാസ്ത്രഞ്ജന്, തത്വജ്ഞാനി, സംഗീതന്ജന്, ഗണിത ശാസ്ത്ര നിപുണന്, രാഷ്ട്ര മീമാംസകന്, കവി, സംസ്കാര നായകന്, വൈദ്യന്, സര്വശാസ്ത്ര വല്ലഭന്എന്നൊക്കെയാണ് ചരിത്രം അദ്ധേഹത്തെ വിശേഷിപ്പിക്കുന്നത്.

ചരിത്രത്തില്ഏറെ അവഗണിക്കപെട്ട മഹാ പ്രതിഭയുടെ ജീവിതത്തില്നിന്ന് ആധുനിക ഭിഷഗ്വരന്മാര്എക്കാലവും പ്രചോദനം ഉള്കൊള്ളുമെന്നു നമുക്ക് പ്രതീക്ഷിക്കാം.

അവലംബം : "ഇബ്നുസീന" എം എസ് നായര്‍. (1993 - ഇസ്ലാമിക്പബ്ലിഷിംഗ് ഹൌസ്, http://iphkerala.com/)

1 അഭിപ്രായം:

ചിന്തകന്‍ പറഞ്ഞു...

നല്ല ശ്രമം
സര്‍വ്വ ഭാവുകങ്ങളും.

അഗ്രഗേറ്ററിലൊന്നും വരുന്നില്ലല്ലോ. പുതിയ പോസ്റ്റുകള്‍ ചിന്തയില്‍ ലിസ്റ്റ് ചെയ്യാന്‍‍ പോളിനൊരു മെയില്‍ അയച്ചാല്‍ മതി.(paul@chintha.com)